ponnada
സ്ത്രീശക്തി മാതാവായ ടി കെ ഫാത്തിമയെ വനിതാ ദിനത്തിൽ തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും ചെന്നലോട് വാർഡ് മെമ്പറുമായ ഷമീം പാറക്കണ്ടി പൊന്നാടയണിയിച്ച് ആദരിക്കുന്നു

ചെന്നലോട്: മലയാളി യുവ സംരംഭകൻ ചെന്നലോട് സ്വദേശി പി.സി. മുസ്തഫയുടെ മാതാവ് ടി.കെ. ഫാത്തിമയെ വനിതാ ദിനത്തിൽ ചെന്നലോട് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷമീം പാറക്കണ്ടി പൊന്നാടയണിയിച്ചു.കുര്യൻ പായിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. രാധാമണിയൻ മുഖ്യാതിഥിയായി.

പി.സി. മുസ്തഫ ബാംഗ്ലൂർ ആസ്ഥാനമായി ഐഡി ഫ്രഷ് എന്ന കമ്പനി ആരംഭിച്ച് ഇഡ്ഡ്ലിമാവും ദോശമാവും വിറ്റ് വൻകിട ബിസിനസുകാരാനായി വളരുകയായിരുന്നു.

ചടങ്ങിൽ മുസ്തഫയുടെ പിതാവ് പി.സി. അഹമ്മദ് ഹാജി, എ. കെ. മുബഷിർ, വിൻസി ബിജു, പുഷ്പ ബാലകൃഷ്ണൻ, സൈന മുസ്തഫ, വി.സി. ഷേർളി, റഷീന മുസ്തഫസംബന്ധിച്ചു.