സുൽത്താൻ ബത്തേരി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബത്തേരി മേഖല, കേരള എൻ.ജി.ഒ യൂണിയൻ, ബത്തേരി ലൈബ്രറി കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സി.കെ. അബ്ദുള്ളക്കുട്ടി അനുസ്മരണം നടത്തി. ബത്തേരി കോട്ടക്കുന്ന് ഭിന്നശേഷി വയോജന പാർക്കിൽ നടന്ന ചടങ്ങ് പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം. ദേവകുമാർ ഉദ്ഘാടനം ചെയ്തു.അബ്ദുള്ള കുട്ടി സ്മാരക ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. കെ. ബാലഗോപാലൻ അദ്ധ്യക്ഷതവഹിച്ചു.
നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷാമില ജുനൈസ്, കെ.റഷീദ് , കൗൺസിലർ ടി.കെ സുമതി, പി.കെ.
അനൂപ് എൻ.ജി.ഒ യൂണിയൻ ഹാരിസ്, രത്നം, സത്യൻ, കെ.വി. മത്തായി, മധുസുദനൻ എന്നിവർ സംസാരിച്ചു