ഗൂഡല്ലൂർ: അമ്മയെ നഷ്ടപ്പെട്ട കുട്ടിയാന നീലഗിരി ജില്ലയിലെ തെപ്പക്കാട് ആനത്താവളത്തിലെത്തി. മൂന്ന് മാസം പ്രായമായ കുട്ടിയാനയെയാണ് മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആനത്താവളത്തിലെത്തിച്ചത്. ആനക്കുട്ടിയുടെ ആരോഗ്യ സ്ഥിതി വെറ്ററിനറി ഡോക്ടർമാർ പരിശോധിച്ച് വരികയാണ്. ആനക്കൂട്ടത്തിൽ നിന്നാണ് കുട്ടിയാന ഒറ്റപ്പെട്ടത്.
കഴിഞ്ഞ മൂന്ന് ദിവസമായി ആനക്കൂട്ടത്തിലേക്ക് തന്നെ കുട്ടിയാനയെ എത്തിക്കാൻ തമിഴ്നാട് വനംവകുപ്പ് ശ്രമം നടത്തി. എന്നാൽ തളളയാന ഉൾപ്പെട്ട ആനസംഘത്തെ കണ്ടെത്താൻ കഴിഞ്ഞില്ല.കഴിഞ്ഞ ദിവസം വൈകീട്ട് വനം വകുപ്പിന്റെ ജീപ്പിലാണ് ആനക്കുട്ടിയെ ആനപ്പന്തിയിലേക്കെത്തിച്ചത്.