
കൽപ്പറ്റ: സാമൂഹ്യപ്രവർത്തക പ്രസീത അഴീക്കോട് വയനാട്ടിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകും. പ്രസീതയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിൽ ബോർഡുകളും പോസ്റ്ററുകളും ഉയർന്നു. സി.കെ.ജാനുവിനൊപ്പം ജനാധിപത്യ രാഷ്ട്രീയ സഭയിൽ സജീവമായിരുന്നു പ്രസീത. പിന്നീട് ജാനുവിനെതിരെയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെയും കോഴ ആരോപണം ഉന്നയിച്ചിരുന്നു.
സ്നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ കൂടിയാണ്. വയനാട്ടിലെ ഗോത്രമേഖല കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ തനിക്ക് സഹായകരമാകുമെന്ന് പ്രസീത പറയുന്നു. വിവിധ സംഘടനകളുടെ പിന്തുണയുണ്ടെന്നും അവർ അവകാശപ്പെട്ടു.