അലപ്പുഴ: എൻ.എച്ച് 66 ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെ മുതൽ രാവിലെയും രാത്രിയും ചേർത്തല 11-ാം മൈൽ മുതൽ അരൂർ വരെ മേൽപ്പാലത്തിന് ആവശ്യമായ കോൺക്രീറ്റ് ഗർഡർ (35 മീറ്റർ നീളം ) പുള്ളർ ട്രെയ്ലർ ഉപയോഗിച്ചു ഷിഫ്റ്റ് ചെയ്യും . ഇതുവരെ രാത്രിമാത്രമായിരുന്നു കോൺക്രീറ്റ് ഗർഡർ ഷിഫ്റ്റ് ചെയ്തിരുന്നത്. ഇതിനാൽ രാവിലെയും രാത്രിയും ഈ സ്ഥലങ്ങളിൽ ട്രാഫിക് മൂവ്‌മെന്റ് വളരെ പതുക്കെ ആകും.