
ആലപ്പുഴ: ഇൻസ്റ്റഗ്രാം വഴി യുവതികളെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുത്ത യുവാവ് പിടിയിൽ. ഇടുക്കി പീരുമേട് കൊക്കയാർ വെമ്പ്‌ലി വടക്കേമല തുണ്ടിയിൽ വീട്ടിൽ അജിത് ബിജുവിനെയാണ് (28) ചെങ്ങന്നൂർ ഡിവൈ എസ്.പിയും സംഘവും അറസ്റ്റ് ചെയ്‌തത്. ആലപ്പുഴ സ്വദേശിയായ പിന്നാക്ക വിഭാഗത്തിൽപ്പെട്ട യുവതിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സ്വകാര്യദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും കൈക്കലാക്കിയെന്ന ആലപ്പുഴ വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലേക്കാണ് അറസ്റ്റ്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരമുള്ള കേസായതിനാൽ ചെങ്ങന്നൂർ ഡി.വൈ.എസ്.പിക്കാണ് അന്വേഷണചുമതല. മലപ്പുറം കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സമാനമായ കേസിൽ ജയിലിലായിരുന്ന പ്രതി, ജാമ്യമെടുത്ത് ഒളിവിൽ കഴിയവെയാണ് രണ്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ പിടിയിലായത്.