ആലപ്പുഴ: കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ
ഫണ്ട് അനുവദിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു. കടലാക്രമണ മേഖലയിൽ മത്സ്യത്തൊഴിലാളികൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും അപ്രതീക്ഷിതമായി കേരളത്തിന്റെ തീരപ്രദേശത്തുണ്ടായ കടലാക്രമണത്തിൽ വീടും ഭൂമിയും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരമായി സഹായമെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതിൽ കേന്ദ്ര സർക്കാരിന്റെയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെയും കുറ്റകരമായ അനാസ്ഥ ഉണ്ടായെന്ന് അദ്ദേഹം ആരോപിച്ചു .