ആലപ്പുഴ: ചിങ്ങോലി പരമഹംസ ബ്രഹ്മാനന്ദ ശ്രീശിവപ്രഭാകര സിദ്ധയോഗീശ്വരമിഷന്റെ ആഭിമുഖ്യത്തിൽ 761-ാംമത് ഗുരുജയന്തി ആഘോഷവും, 38-ാമത് ഭാഗവത സപ്താഹവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 6 ന് നടക്കുന്ന ആരോഗ്യസെമിനാർ ഉദ്ഘാടനം പാങ്ങോട് എസ്.എൻ മെഡിക്കൽ കോളേജിലെ ഡോക്ടർ രഘുനാഥ പണിക്കർ നിർവഹിക്കും. രോഗം വരാതിരിക്കാനുള്ള ജീവിതശൈലി എന്ന വിഷയത്തിൽ ഡോ.രാജവൈദ്യൻ മോഹൻലാൽ ക്ലാസ് നയിക്കും. മാദ്ധ്യമപ്രവർത്തകൻ ആർ.ശ്രീകണ്ഠൻനായർ വിശിഷ്ടാതിഥിയാകും. കുത്തിയോട്ട ആചാര്യൻ വിജയരാഘവ കുറുപ്പ്, ഡോ.ഉണ്ണി ഗോപാലകൃഷ്ണൻ, മുൻ വനിതാകമ്മീഷൻ ചെയർപേഴ്സൺ ഡോ.പ്രമീള ദേവി എന്നിവരെ ആദരിക്കും. തുടർന്ന് വാർദ്ധക്യം എങ്ങനെ കഴിച്ചുകൂട്ടാം എന്ന വിഷയത്തിൽ അമ്പിളി കുഞ്ഞമ്മ ക്ലാസ് നയിക്കും. ഭാഗവത സപ്താഹം 7 ന് സമാപിക്കും. വാർത്താസമ്മേളനത്തിൽ മഠാധിപതി രമാദേവി, ജനറൽ കൺവീനർ പ്രവീൺ ശർമ്മ എന്നിവർ പങ്കെടുത്തു. ആരോഗ്യസെമിനാറിൽ രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ: 9947688384, 6238761084.