
ആലപ്പുഴ: ചിത്തിര കായൽ പാടശേഖരം ജില്ല കളക്ടർ അലക്സ് വർഗീസ് സന്ദർശിച്ചു. പാടത്ത് കൃഷി ചെയ്യാനാവാതെ കാടുപിടിച്ചു കിടക്കുന്ന സ്ഥലം കൃഷിയോഗ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കളക്ടർ പറഞ്ഞു.770 ഏക്കറിൽ 250 ഏക്കറിലധികം സ്ഥലം കൃഷി ചെയ്യാനാവാതെ കാടുപിടിച്ച നിലയിലാണ്. പാടശേഖരസമിതി സെക്രട്ടറി വി.മോഹൻദാസ്, കർഷകരായ എം.കെ.രാജേഷ് കുമരകം, കെ.കെ. മനോജ് കുമരകം, സി.സി. അജിമോൻ കുമരകം, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.