
ആലപ്പുഴ: യു.എസ്.ടിയുടെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ അർഹരായ ഭിന്നശേഷിക്കാർക്ക് നിയോ ബോൾട്ട് ഇലക്ട്രിക് വീൽച്ചെയർ വിതരണം ചെയ്യുന്നതകിന്റെ ഉദ്ഘാടനം സക്ഷമയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ സംഘടിപ്പിച്ചു. യു.എസ്.റ്റി സി.എസ്.ആർ അംബാസഡർ പ്രശാന്ത് സുബ്രഹ്മണ്യത്തിന്റെ സാന്നിധ്യത്തിൽ ഗാന രചയിതാവ് ശ്രീ.രാജീവ് ആലുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. സക്ഷമ സംസ്ഥാന അധ്യക്ഷൻ ഡോ.എൻ.ആർ.മേനോൻ അധ്യക്ഷനായി. സംസ്ഥാനതലത്തിൽ തെരെഞ്ഞെടുക്കപ്പെട്ട 25 പേർക്കാണ് ഒറ്റചാർജിൽ 30 കിലോമീറ്റർ യാത്ര സാധ്യമാകുന്ന ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന നിയോ ബോൾട്ട് വീൽചെയർ നൽകുന്നത്.