s

ആലപ്പുഴ :കെ.എം.മാണിയുടെ 5-ാമത് സ്മൃതിസംഗമത്തോടനുബന്ധിച്ച് അഖില കേരളാടിസ്ഥാനത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ഏപ്രിൽ 6ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം കെ. എം. മാണി ഭവനിൽ പ്രസംഗ മത്സരം സംഘടിപ്പിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10,000, 5,000, 3000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9447288698 (ഡോ.സാബു ഡി. മാത്യു ) എന്ന ഫോൺ നമ്പറിൽ 4ന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിലും പ്രോഗ്രാം കോർഡിനേറ്റർ അഡ്വ. പ്രദീപ്‌ കൂട്ടാലയും അറിയിച്ചു.