
ആലപ്പുഴ : മുസ്‌ളിം ലീഗ് ആലപ്പുഴ സൗത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണവും നിർദ്ധനരായ കുടുംബങ്ങൾക്കുള്ള ഭക്ഷണ കിറ്റ് വിതരണവും നടത്തി സമ്മേളനം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.എം.നൗഫൽ അനുസ്മരണ പ്രഭാഷണം നടത്തി. കാസിം മീരാൻ അദ്ധ്യക്ഷനായി. ടൗൺ ജനറൽ സെക്രട്ടറി എ.കെ.ഷിഹാബുദ്ദീൻ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷിബി കാസിം, ഹനീഫ് അലി കോയ തുടങ്ങിയവർ സംസാരിച്ചു