s

ആലപ്പുഴ: വീടിന് മുകളിൽ ചാഞ്ഞ് നിൽക്കുന്ന മരങ്ങളും ഇലകളും കുടിവെള്ളം മലിനമാക്കുന്നതിനാൽ, ഇവ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് വസ്തു ഉടമക്ക് നൽകിയ നോട്ടീസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. പട്ടോളി മാർക്കറ്റ് സ്വദേശി കുഞ്ഞുമോൻ സമർപ്പിച്ച പരാതിയിലാണ് നടപടി. തന്റെ വീടിന് മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന മരക്കൊമ്പുകളുടെ ചിത്രങ്ങൾ പരാതിക്കാരൻ കമ്മീഷനിൽ സമർപ്പിച്ചു.