ചെങ്ങന്നൂർ: സ്ട്രോക്ക് ചികത്സയ്ക്കുള്ള അത്യാധുനിക മെക്കാനിക്കൽ ത്രോംബെക്ടമി വിജയകരമായി പൂർത്തിയാക്കി പരുമല ആശുപത്രി. 42 വയസുള ആലപ്പുഴ സ്വദേശിയ്ക്കാണ് പുതുജൻമം ലഭിച്ചത്. തലകറക്കം, ഛർദ്ദി, നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് രോഗിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു. പക്ഷേ തുടർച്ചയായ ഛർദ്ദി മൂലം അന്നനാളത്തിൽ മുറിവുണ്ടായതോടെ പരുമല , കോംപ്രിഹെൻസീവ് സ്ട്രോക്ക് സെന്ററിലേക് മാറ്റി . കൺസൾട്ടന്റ്ഇന്റർവൻഷണൽ ന്യൂറോളജിസ്റ്റ് ഡോ .വിശാൽ വി പണിക്കരുടെ നേതൃത്വത്തിൽ എമർജൻസി ത്രോംബെക്ടമിക്ക് വിധേയനാക്കി രക്തക്കട്ട നീക്കം ചെയ്തു . പൂർണ ആരോഗ്യവാനായാണ് രോഗി ആശുപത്രിയിൽ നിന്ന് മടങ്ങിയത്. ഒരു സ്‌ട്രോക് വന്ന് കഴിഞ്ഞാൽ രോഗിയെ ഏറ്റവും വേഗം ഒരു കോംപ്രിഹെൻസീവ് സ്ട്രോക്ക് സെന്ററിൽ എത്തിക്കുക എന്നതാണ് ഏറ്റവും അത്യാവശ്യം. തടസമുണ്ടായ രക്തക്കുഴലിലെ രക്തക്കട്ട കാത്ത് ലാബിന്റെ സഹായത്താൽ കത്തീറ്റർ ഉപയോഗിച്ചു നീക്കംചെയ്യുന്ന ചികിത്സാ സൗകര്യമാണ് മെക്കാനിക്കൽ തോംബ്രക്ടമി . ന്യൂറോ മെഡിസിൻ വിഭാഗം, ന്യൂറോ സർജറി വിഭാഗം, ഇന്റർവെൻഷണൽ ന്യൂറോളജി വിഭാഗം എന്നിന ഒരുമിച്ചുചേർന്ന് പ്രവർത്തിക്കുന്നതിനെയാണ് കോംപ്രിഹെൻസീവ് സ്ട്രോക്ക് സെന്റർ എന്ന് പറയുന്നത്.