ആലപ്പുഴ: ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് വേണ്ടി മഹാനിവേദ്യം വഴിപാട് കഴിപ്പിക്കും. എൻ.ഡി.എ ഘടകകക്ഷിയായ കേരള കാമരാജ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡി.രാധാകൃഷ്ണപണിക്കരാണ് നാളത്തേക്ക് മഹാനിവേദ്യത്തിന് രസീത് വാങ്ങിയത്. ശോഭാ സുരേന്ദ്രൻ പത്രിക സമർപ്പിക്കുന്ന ദിവസമായതിനാലാണ് നാളെ വഴിപാട് നടത്തുന്നതെന്ന് രാധാകൃഷ്ണപണിക്കർ പറഞ്ഞു.