s

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ ഫ്ലെക്‌സ് ബോർഡുകളിൽ ആരിഫിന്റെ തല വെട്ടി ഒട്ടിച്ച പരാതിയിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ഹരിപ്പാട് ആർ.കെ ജംഗ്ഷന് സമീപം പതിച്ചിരുന്ന പോസ്റ്ററിൽ നിന്ന് ശോഭാ സുരേന്ദ്രന്റെ മുഖം വെട്ടി മാറ്റി അവിടെ കഴിഞ്ഞദിവസം എ.എം.ആരിഫിന്റെ ചിത്രം പതിച്ചിരുന്നു. കൂടാതെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ പോസ്റ്ററുകളും, ഫ്ലെക്സ് ബോർഡുകളും നശിപ്പിച്ചിരുന്നു. പ്രത്യേക ടീമിനെ ഏർപ്പെടുത്തി എ.എം.ആരിഫാണ് അക്രമങ്ങൾ ചെയ്യിപ്പിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു.