ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 994-ാം നമ്പർ ചേപ്പാട് യൂണിയൻ മുട്ടം ശാഖയുടെയും മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും വനിതാ സംഘം സ്വയം സഹായ സംഘത്തിന്റെയും നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹത്തിന്റെ 100-ാംമത് വാർഷികാചരണം നടത്തി. ശാഖയോഗം പ്രസിഡന്റ്‌ ബി.നടരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ചേപ്പാട് യൂണിയൻ ഡയറക്ടർ ബോർഡ് അംഗം എം.കെ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ ട്രസ്റ്റ്‌ ബോർഡ് മെമ്പർ എൻ.ബാബു, യൂണിയൻ കൗൺസിലർ ബി.രഘുനാഥൻ, വനിതാസംഘം പ്രസിഡന്റ്‌ മഹിളാമണി, ശാഖായോഗം സെക്രട്ടറി വി.നന്ദകുമാർ, മാനേജിംഗ് കമ്മിറ്റി കെ.ശശിധരൻ, ആർ.രാജേഷ്, കെ.പി.അനിൽകുമാർ, ജിനചന്ദ്രൻ, ഗോപാലകൃഷ്ണൻ, ദേവദാസ്, സുധാകരൻ, രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വനിതാ സംഘം സെക്രട്ടറി സുമാ സുരേഷ് നന്ദി പറഞ്ഞു.