ചേർത്തല:കണ്ടമംഗലം രാജരാജേശ്വരി മഹാക്ഷേത്രത്തിലെ ഉത്സവം മൂന്നു മുതൽ 12വരെ നടക്കും.ഉത്സവത്തിനുമുന്നോടിയായി ചിക്കരകുട്ടികളും ഭജനക്കാരും ക്ഷേത്രത്തിലെത്തി തുടങ്ങി.ഇക്കുറി 200 ചിക്കരകുട്ടികളും 75 ഭജനചിക്കരയുമാണ് ഉള്ളത്.ചിക്കരകുട്ടികൾക്കു നാലുനേരവും പ്രത്യേകമായി ഭക്ഷണം ഒരുക്കി നൽകും.
ഉത്സവത്തിനായി ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രസമിതി പ്രസിഡന്റ് എ.കെ.അനിൽകുമാർ അഞ്ചംന്തറ,വൈസ് പ്രസിഡന്റ് തിലകൻ കൈലാസം,സെക്രട്ടറി രാധാകൃഷ്ണൻ തേറാത്ത്,ട്രഷറർ പി.എ.ബിനു,സ്‌കൂൾമാനേജർ കെ.പി.ആഘോഷ്‌കുമാർ,പബ്ലിസിറ്റി കമ്മിറ്റി കൺവീനർ വി.പി.ശ്രീരാജ്,കെ.സുനിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഉത്സവനാളുകളിൽ വൈകിട്ട് ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനവും ഒരുക്കിയിട്ടുണ്ട്.
നാളെ മൂലസ്ഥാനമായ ചെറിയകണ്ടമംഗലത്തുനിന്ന്ചിക്കരവരവേൽപ്പ് ഘോഷയാത്രയോടെയാണ് ഉത്സവത്തിന് തുടക്കമാകുന്നത്. ആറിന് ഒന്നാം വേദിയിൽ ഭക്തിഗാനാമൃതം,6.45ന് രണ്ടാം വേദിയിൽ ഫ്ളൂട്ട് വോക്കൽ ഫ്യൂഷൻ,7ന് തന്ത്റി ജിതിൻ ഗോപാലിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റ്.തുടർന്ന് കൊടിയേറ്റ് സദ്യ,8ന് വയലിൻഫ്യൂഷൻ,8.10ന് അവാർഡ് ദാനവും ഉപഹാരസമർപ്പണവും.ചേർത്തല ഡി.ഇ.ഒ എ.കെ.പ്രതീഷ് ഉദ്ഘാടനം ചെയ്യും. 4 ന് വൈകിട്ട് 5ന് തിരുവാതിര ഫ്യൂഷൻ കൈകൊട്ടികളി, 5.30ന് ചിക്കരവലത്ത്,6ന് ചതുർവീണ നാദലയസംഗമം,8ന് ഗാനാഞ്ജലി,8.30ന് നൃത്തസന്ധ്യ,8.10ന് ചിക്കരചമഞ്ഞ് വലത്ത്.5ന് വൈകിട്ട് തിരുവാതിര ഫ്യൂഷൻ,5.35ന് സംഗീതസദസ്,ഫ്ളൂട്ട് ഫ്യൂഷൻ,8.30ന് ഭരതനാട്യം. 6ന് വൈകിട്ട് തിരുവാതിര,6ന് വീണകച്ചേരി,7.45ന് ഡാൻസ്,രാത്രി 8ന് നാമാർച്ചന,8.10ന് ചിക്കരചമഞ്ഞുവലത്ത്,8.15ന് നൃത്തസന്ധ്യ. 7ന് രാവിലെ 8.30ന് കലശാഭിഷേകം,10.30ന് ചെറിയ കണ്ടമംഗലത്തുനിന്നും തിരുവാഭരണ ഘോഷയാത്ര.12.05ന് തൃത്താലി ചാർത്ത്,വൈകിട്ട് 5ന് തിരുവാതിര ഫ്യൂഷൻ,രാത്രി 8.15ന് നൃത്താമൃതം,8.30ന് കുറത്തിയാട്ടം.
8ന് ഉച്ചയ്ക്ക്12.30ന് സർപ്പംതുള്ളൽ,വൈകിട്ട് തിരുവാതിര,7.20ന് കണ്ണൂർ ബീറ്റ്സിന്റെ ഗാനമേള,രാത്രി 8.30ന് കഥാപ്രസംഗം,9.30ന് സർപ്പംതുള്ളൽ.9ന് രാവിലെ 11ന് സർപ്പം തുള്ളൽ,വൈകിട്ട് തിരുവാതിര ഫ്യൂഷൻ,രാത്രി 7ന് മ്യൂസിക്കൽ നൈറ്റ് മെഗാഇവന്റ് ഗാനമേള.10ന് രാവിലെ ഉത്സവബലി,12.30ന് ഉത്സവബലി ദർശനം,12.35ന് സർപ്പംതുള്ളൽ,വൈകിട്ട് 5.45ന് ഗാനമേള,6ന് നൃത്തസന്ധ്യ,രാത്രി 8ന് മ്യൂസിക്ക് ഫെസ്റ്റ്,8.20ന് ക്ലാസിക്കൽ ഡാൻസ്.
11ന് തെക്കുചേരുവാര ഉത്സവം.രാവിലെ 8ന് ബിനു അമൃതമയി ദീപം തെളിക്കും.ശ്രീബലി പഞ്ചാരിമേളം,ഉച്ചക്ക് 2ന് തിരുവാതിര,4.30ന് കാഴ്ചശ്രീബലി,6.30ന് പിന്നണിഗായിക ദുർഗാ വിശ്വനാഥ് നയിക്കുന്ന മ്യൂസിക്കൽ മെഗാഷോ.8.30ന് പളളിവേട്ട എഴുന്നള്ളത്ത് ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരുടെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചാരിമേളം,കുടമാറ്റം.12ന് വടക്കുചേരുവാര ആറാട്ടുത്സവം രാവിലെ അവിനാഷ് മഹാദേവും അവന്തി മഹാദേവും ചേർന്ന് ദീപം തെളിക്കും,7.30ന് ഭക്തിഗാനസുധ, 8ന് ആനകൾക്കു വരവേൽപ് ഉച്ചക്ക് 12ന് ആനയൂട്ട്,ഒന്നിന് ചിന്തുപാട്ട്,വൈകിട്ട് 4ന് വയലിൻ വിസ്മയം,6.50ന് പിന്നണിഗായകൻ ജാസിഗിഫ്റ്റ് നയിക്കുന്ന മ്യൂസിക്കൽ മെഗാഷോ.രാത്രി 9.30ന് കാഴ്ചശ്രീബലി പെരുവനം സതീശൻമാരാരുടെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചാരിമേളം,12.30ന് ആറാട്ട് പുറപ്പാട്,പുലർച്ചെ തിരിച്ചെഴുന്നള്ളത്ത്.