ആലപ്പുഴ: തോണ്ടൻകുളങ്ങര ഉടുപ്പി ശ്രീകൃഷ്ണഷേത്രത്തിൽ ഭഗവത്ഗീതാപഠനശിബിരത്തിന് നാളെ തുടക്കമാകും. പത്ത് ദിവസം നീണ്ടു നിൽക്കുന്നപഠനശിബിരം 12ന് സമാപിക്കും. പഠനശിബരം പ്രൊഫ. ആർ.രാമരാജവർമ്മ ഉദ്ഘാടനംചെയ്യും. ഭഗവത് ഗീത, നിത്യാനുഷ്ടാനം, പുരാണ ഇതിഹാസ കഥകൾ, സംസ്‌കൃതം, സംഗീതം, യോഗ, ധ്യാനം, വ്യക്തിത്വവികസനം, സ്വാശ്രയത്വം,ആരോഗ്യം, ശുചിത്വം എന്നിവക്കുറിച്ച്പ്രഗത്ഭരായവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.