ആലപ്പുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സാഗര സഹകരണ നഴ്‌സിംഗ് കോളേജിന്റെ സഹകരണത്തോടെ ലോക ആരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 7ന് രാവിലെ 10ന് സാഗരസഹകരണ നഴ്‌സിംഗ് കോളേജിൽ ഐ.എം.എ പ്രസിഡന്റ് ഡോ.മനീഷ് നായർ നിർവഹിക്കും. കാർഡിയോ തൊറാസിക്ക് സർജൻ ഡോ.എൻ.അരുൺ,​ആലപ്പുഴ മെഡി. കോളേജ് മെഡിസിൻ വിഭാഗം പ്രൊഫ.ഡോ.ബി.പദ്മകുമാർ എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. കളമശ്ശേരി കാൻസർ സെന്റർ ഡയറക്ടർ ഡോ. ബാലഗോപാൽ, ആലപ്പുഴ മെഡി. കോളേജ് ന്യൂറോ മെഡിസിൻ മേധാവി ഡോ.സി.വി.ഷാജി, ഹൃദരോഗവിദഗ്ദൻ ഡോ. കെ.എസ്.മോഹൻ, ദന്തരോഗ വിഭാഗം വിദഗ്ദൻ ഡോ.രൂപേഷ് സുരേഷ് എന്നിവർ പങ്കെടുക്കും.