കായംകുളം: കണ്ടല്ലൂർ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്‌ നേതാവും കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായിരുന്ന ഗോപാലകൃഷ്ണ കാർണവരുടെ രണ്ടാം ചരമ വാർഷികദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ബി.ചന്ദ്രസേനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എ.ജെ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. നോർത്ത് ബ്ലോക്ക്‌ പ്രസിഡന്റ് ടി. സൈനുലാബ്ദീൻ , ബിജു ഈരിക്കൽ,ഡോ.രാജേന്ദ്രൻ നായർ,സുജിത് സുകുമാരൻ, ശിവ പ്രഭ,എസ്.അനിലാൽ, കെ.വിജയൻ, പി.ടി. ബേബിലാൽ, ബി.ഷൈജു, രാഹുൽ കവിരാജ്, അജിമോൻ, രമ്യ, ബാബു, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.