ആലപ്പുഴ: അത്യാധുനിക പരിശീലന സൗകര്യങ്ങളിൽ മികച്ച പരിശീലകരെ അണിനിരത്തി ആലപ്പുഴ വൈ.എം.സി.എയിൽ ആറു മുതൽ 12 വയസുവരെയുള്ള കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് മൈക്കിൾ മത്തായി അറിയിച്ചു. വൈ.എം.സി.എ കാമ്പസിൽ പ്രവർത്തിക്കുന്ന വിവിധ സ്പോർട്സ്, കലാ അക്കാഡമികളിൽ പ്രത്യേക പരിശീലന ക്ലാസുകളുമുണ്ടായിരിക്കും. പ്രായപരിധിയില്ല. ഏപ്രിൽ മൂന്നു മുതൽ മേയ് 25 വരെയാണ് ക്യാമ്പും പരിശീലന ക്ലാസുകളും. ടേബിൾ ടെന്നിസ്, ബാസ്‌ക്കറ്റ്ബാൾ, ബാഡ്മിന്റൺ, ചെസ്, തായ്ക്വോണ്ടോ, മ്യൂസിക്, ഡ്രോയിംഗ്, പെയിന്റിംഗ് അക്കാഡമികളിലാണ് പ്രത്യേക പരിശീലനം. മ്യൂസിക് അക്കാഡമിയിൽ ഡ്രംസ്, ഗിറ്റാർ, വയലിൻ, കീബോർഡ്, വോക്കൽ ക്ലാസുകളുണ്ടായിരിക്കും. ഫോൺ: 8281228328, 0477 2262313, 2970485.