കായംകുളം: കെ.സി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന പത്തിയൂർ ഈസ്റ്റ്‌ മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ സി.ആർ മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പത്തിയൂർ ഈസ്റ്റ്‌ മണ്ഡലം യു.ഡി.എഫ് ചെയർമാൻ വിശാഖ് പത്തിയൂർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ്‌ വേലഞ്ചിറ സുകുമാരൻ, ഡി.സി.സി ജനറൽ സെക്രട്ടറി എ.ജെ.ഷാജഹാൻ, നോർത്ത് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ടി.സൈനുലാബ്ദീൻ, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അരിത ബാബു,മണ്ഡലം കൺവീനർ വി.കെ.വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.