ambala

അമ്പലപ്പുഴ:കച്ചേരി മുക്കിൽ പുതിയ ശ്രീകൃഷ്ണ മണ്ഡപം സ്ഥാപിച്ചു.ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പഴയ മണ്ഡപവും, കാണിക്കവഞ്ചിയും പൊളിച്ച് മാറ്റേണ്ടി വരുന്നതിനാലാണ് സമീപത്തായി പുതിയ മണ്ഡപം സ്ഥാപിച്ചത്. തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠയും നടന്നു.അമ്പലപ്പുഴ കുടുംബവേദി ഭാരവാഹികളും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും നിരവധി ഭക്തരും ചടങ്ങിൽ പങ്കെടുത്തു.