photo

ചേർത്തല:തണ്ണീർ മുക്കം ബണ്ടിന്റെ ഷട്ടറുകൾ ഉടൻ ഉയർത്തണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ മത്സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ഇറിഗേഷൻ വകുപ്പിന്റെ തണ്ണീർമുക്കം എക്സിക്യൂട്ടിവ് എൻജിനിയറുടെ കാര്യാലയത്തിന് മുന്നിൽ പ്രകടനവും സമരവും നടത്തി. മത്സ്യത്തൊഴിലാളി ഫെഡറേഷൻ(സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.എ.ഐ.ടി.യു.സി നേതാവി ടി.കെ സത്യൻ അദ്ധ്യക്ഷനായി. കെ.കെ.രമേശൻ, പി.ഐ.ഹാരിസ്,സി.ഷാംജി, പി.എസ്ഷാജി,പി.എസ്.ബാബു,സി.എൻ.മനോഹരൻ,എം.ഷാനവാസ്,നിർമ്മല, സാംജു,ബാഹുലേയൻ എന്നിവർ സംസാരിച്ചു.