അമ്പലപ്പുഴ: കഴിഞ്ഞ ദിവസം ശക്തമായ കടൽക്ഷോഭമുണ്ടായ പുറക്കാട് തീരത്ത്, ഇന്നലെ ഉച്ചയോടെ ശക്തമായ വേലിയേറ്റമുണ്ടായി. കൂറ്റൻ തിരമാലകൾ കടൽഭിത്തി കടന്ന് വീടുകളിലേക്ക് അടിച്ചു കയറി. പല വീടുകളുടെ ചുറ്റും മലിനജലം കെട്ടികിടക്കുകയാണ്. ശുചി മുറികളും ഉപയോഗിക്കാനാവാത്ത സ്ഥിതിയിലാണ്.ഒരു ദിവസം കൂടി ശക്തമായ തിരമാലകൾ ഉണ്ടാക്കുമെന്നാണ് അധികൃതർ പറയുന്നത്. ചാകര പ്രദേശത്തെ ചെളി മുഴുവൻ കടലെടുത്തു. കൂറ്റൻ തിരമാലകൾക്കൊപ്പം ചെളിയും തീരത്തേക്ക് അടിഞ്ഞിട്ടുണ്ട്. കടലാക്രമണഭീതിയിലാണ് തീരവാസികൾ .