അമ്പലപ്പുഴ : ജ്യോതി നികേതൻ ഇൻഡോർ സ്റ്റേഡിയത്തിൽ ആലപ്പുഴ സ്പോർട്സ് കൗൺസിലും ജ്യോതിനികേതൻ സ്കൂളും ജില്ലാ ബാസ്ക്കറ്റ് ബാൾ അസോസിയേഷനും സംയുക്തമായി നടത്തുന്ന ബാസ്ക്കറ്റ്ബാൾ കോച്ചിംഗ് ക്യാമ്പ് നാളെ ആരംഭിക്കും. എട്ടു വയസിനും 15 വയസിനും ഇടയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് ക്യാമ്പ്. എല്ലാ ദിവസവും രാവിലെ എട്ടിനിം വൈകിട്ട് മൂന്നരയ്ക്കുമാണ് പ്രാക്ടീസ് . സ്കൂൾ കോച്ച് കൂടാതെ ആലപ്പുഴ ബാസ്ക്കറ്റ്ബാൾ അസോസിയേഷന്റെയും സ്പോർട്സ് കൗൺസിലിന്റെയും പരിശീലകർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് പി.ടി ഡയറക്ടർ പി.എ.അൽഫോൻസ് 8547387296 നമ്പറിൽ ബന്ധപ്പെടണം.