
അമ്പലപ്പുഴ: കരൂർ കാഞ്ഞൂർ മഠം ശ്രീവന ദുർഗ്ഗ ദേവീ ക്ഷേത്രത്തിലെ പുതിയ സ്റ്റേജിന്റെ ഉദ്ഘാടനം നടത്തി. അമ്പലപ്പുഴ ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് കെ.ജി.അനീഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ശിവൻകുട്ടി നായർ അദ്ധ്യക്ഷനായി. കഥകളിപദം ചൊല്ലൽ കലാകാരൻ കലാമണ്ഡലം കൃഷ്ണകുമാറിനെ ചടങ്ങിൽ ഫലകം നൽകി ആദരിച്ചു. ക്ഷേത്രം സെക്രട്ടറി മോഹൻ കുമാർ, ജനറൽ കൺവീനർ സജി കൈലാസം, ട്രഷറർ നാരായണൻ നായർ, വനിതാ സമാജം പ്രസിഡന്റ് ശ്രീലത രാജഗോപാൽ, സെക്രട്ടറി കെ. വിജയലക്ഷ്മി, ഭാരവാഹികളായ സജിത്ത്, സുരേഷ് കുമാർ, രഘുനാഥൻ നായർ, രാജീവ്, രതീഷ് കുമാർ, രവീന്ദ്രൻ നായർ, രാഹുൽ ആർ കൃഷ്ണ , വാസുദേവൻ നായർ, രാജീവ് പാട്ടത്തിൽ, ഉണ്ണിക്യഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്രത്തിലെ മീനഭരണി ഉത്സവം കളകാഭിഷേകം, കുങ്കുമാഭിഷേകം, പൂമൂടൽ, താലപ്പൊലി, പൊങ്കാല തുടങ്ങിയ ചടങ്ങുകളോടെ ഏപ്രിൽ 10 ന് സമാപിക്കും.