ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് ജോസഫ്സ് കോളജ്, എച്ച്.എസ്. ആൻഡ് എച്ച്.എസ്.എസ് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ അലക്സ് വർഗീസും ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണും പരിശോധിച്ചു. സുരക്ഷ ക്രമീകരണങ്ങൾ, ഉദ്യോഗസ്ഥർക്ക് ഒരുക്കേണ്ട സൗകര്യങ്ങൾ തുടങ്ങിയവ വിലയിരുത്തി. 38 സ്ട്രോംഗ് റൂമുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വിതരണ സ്വീകരണ കേന്ദ്രമായ എസ്.ഡി.വി സ്‌കൂളിലും പരിശോധന നടത്തി. ആറ് സ്ട്രോംഗ് റൂമുകൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജി.എസ്.രാധേഷ്, തഹസിൽദാർമാരായ എസ്.അൻവർ, ബീന എസ്.ഹനീഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.