grtyt

ഹരിപ്പാട് : യു.ഡി.എഫ് ആറാട്ടുപുഴ സൗത്ത് മണ്ഡലം 126-ാം നമ്പർ ബൂത്ത്‌ കൺവെൻഷൻ ഡി.സി.സി അംഗം കെ.രാജീവന്റെ അധ്യക്ഷതയിൽ കൂടി.മണ്ഡലം പ്രസിഡന്റ്‌ ജി.എസ്.സജീവൻ ഉദ്ഘാടനം ചെയ്തു. കെ എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. പി.കെ.രാജേന്ദ്രൻ, ബിനു പൊന്നൻ, കെ.സുഭഗൻ, പി.വിജയൻ, അനൂപ്, ശ്യാംകുമാർ, ചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. ബൂത്ത്‌ പ്രസിഡന്റ്‌ സുനു ഉദയലാൽ സ്വാഗതം പറഞ്ഞു. ബൂത്ത്‌ തല തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി എൻ. സുരേഷ് (ചെയർമാൻ ), സുനു ഉദയലാൽ,സുമ രഘു (വൈസ് ചെയർമാന്മാർ),സ്മിത(കൺവീനർ), സീജ ഗംഗരാജൻ(ജോയിന്റ് കൺവീനർ), ഡി,ദേവദാസൻ (കുട്ടൻ, ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.