ആലപ്പുഴ : യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് അഭിഭാഷക സംഘടനകളുടെ നേതൃത്വത്തിൽ ലീഗൽ സെൽ പ്രവർത്തനം ആരംഭിച്ചു. വൈ.എം.സി.എ ജംഗ്ഷന് സമീപമുള്ള യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ലീഗൽ സെൽ ഹെല്പ് ഡസ്‌ക് പ്രവർത്തിക്കും. യോഗം ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പറഞ്ഞു. ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.ജെ.ജോബ്, ഷാനിമോൾ ഉസ്മാൻ, സി.കെ.ഷാജിമോഹൻ, എസ്.സുദർശനകുമാർ, കെ.ഗോപകുമാർ, പി.ജെ.മാത്യു, സി.എസ്.ചന്ദ്രലേഖ, വി.ഷുക്കൂർ, തുടങ്ങിയവർ പങ്കെടുത്തു.