
ബുധനൂർ: ഗ്രാമസേവാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 6 വയസ് മുതൽ 17 വയസ് വരെ ഉള്ള കുട്ടികൾക്കായി ബുധനൂർ പരാശക്തി ബാലികാ സദനത്തിൽ നടത്തുന്ന , വ്യക്തിത്വ വികസന ക്യാമ്പ് തളിര് 2024ന് തുടക്കമായി. പരിഷത്ത് പ്രസിഡന്റ് ദാമോദരൻ പിള്ള ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. പരിഷത്ത് സെക്രട്ടറി രാജേഷ് കുമാർ, ഹരിദാസൻ പിള്ള, ആർ.സനൂപ്, ക്യാമ്പ് കോ-ഓർഡിനേറ്റർമാരായ സ്വാതി ശർമ, ലക്ഷ്മിപ്രിയ, വിഷ്ണു എന്നിവർ പങ്കെടുത്തു. അനീഷ് കുമാർ, സാന്ദ്ര, അക്ഷര എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ആദ്ധ്യാത്മിക പഠനം, പ്രസംഗ പരിജയം, സൈബർ സെക്യൂരിറ്റി, മോട്ടിവേഷൻ ക്ലാസ്, സ്കിറ്റ്, ലഹരി ബോധവത്കരണം, കൗൺസിലിംഗ്, കഥ, കവിത തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്. ക്യാമ്പ് 11ന് സമാപിക്കും.