
മുഹമ്മ: ദേശീയ പാതയ്ക്കായി വേമ്പനാട്ട് കായലിൽ നിന്ന് മണലെടുക്കുന്ന പദ്ധതി ഉപേക്ഷിക്കുക , തണ്ണിർമുക്കം ബണ്ട് തുറക്കുക, വേമ്പനാട് പാക്കേജ് നടപ്പാക്കുക, ബണ്ടു മൂലമുണ്ടായ മൽസ്യശോഷണത്തിന് മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് , സംയുക്ത വേമ്പനാട് കായൽ സംരക്ഷണ സമിതി നടത്തിയ സായാഹ്ന ധർണ ക്ലാം സൊസൈറ്റി പ്രസിഡന്റ് എസ്.ടി. റെജി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് വി.പി. മനോഹരൻ, സെക്രട്ടറി കെ.എം. പൂവ്, എം .കെ. രഘു, രാജേന്ദ്രൻ അമ്പലക്കടവ്, മോനി അംബികാ മാർക്കറ്റ് എന്നിവർ സംസാരിച്ചു.