മാവേലിക്കര: കേരള വിശ്വകർമ്മ സഭ മാവേലിക്കര താലൂക്ക് യൂണിയൻ വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ഗോപി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് എം.ജി ദേവരാജൻ അദ്ധ്യക്ഷനായി. സഭ വർക്കിംഗ് പ്രസിഡന്റ് ആനാട് മുരുകൻ മുഖ്യ പ്രഭാഷണവും മാവേലിക്കര നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനി വർഗീസ് അനുഗ്രഹ പ്രഭാഷണവും നടത്തി. സഭ ജനറൽ സെക്രട്ടറി എൻ.മോഹൻദാസ്, സഭ ട്രഷറർ എം.കെ മഹേന്ദ്രകുമാർ, കെ.ജെ.ബിജുകുമാർ, യൂണിയൻ സെക്രട്ടറി ആനന്ദ് കരിമുളയ്ക്കൽ, കാസർകോട് ജില്ലാ പ്രസിഡന്റ് രമേശൻ, സുരാജ് വള്ളികുന്നം, വിശ്വകർമ്മ മഹിളാ സമാജ ഭാരവാഹികളായ കെ.അഖില, മണി വിജയൻ, സന്ധ്യാ ബിജു, കൃഷ്ണകുമാർ, സുരേഷ്, ശ്രീകുമാർ, വിജയൻ ചെട്ടികുളങ്ങര, ബാബുരാജ്, പി.ജി രാജൻ, ലതാ, ശ്രീകണ്ഠൻ, ആനന്ദവല്ലി ശ്രീകല രാധാമണി,ലത എന്നിവർ സംസാരിച്ചു.ഭാരവാഹികളായ കെ.ജെ ബിജു കുമാർ (പ്രസിഡന്റ്), എം.ജി ദേവരാജൻ, സുരാജ് വള്ളികുന്നം (വൈസ് പ്രസിഡന്റ്), ആനന്ദ് കരിമുളയ്ക്കൽ (സെക്രട്ടറി), ഡി.വിജയൻ, തേജസ് (ജോ.സെക്രട്ടറിമാർ), മീന രമേശ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.