
പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് പത്താം വാർഡിൽ ആറ് മാസങ്ങൾക്ക് മുമ്പ് പ്രവർത്തനം തുടങ്ങിയ പീലിംഗ് ഷെഡ് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകി അടച്ചു പൂട്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് എൽ. ഡി. എഫ് നേതൃത്വത്തിൽ നടത്തിയ തൊഴിലാളി സംഗമം ഷെഡ് അടച്ചുപൂട്ടിച്ചതിലുള്ള ജാള്യത മറച്ചുവെക്കാൻ വേണ്ടിയാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. എസ്. രാജേഷ് ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകരാണ് ഷെഡ് അടപ്പിക്കാൻ പരാതി നൽകിയതെന്ന ആരോപണം ഉന്നയിച്ച്, തിരഞ്ഞെടുപ്പിൽ വോട്ട് നേടാനാണ് എൽ. ഡി. എഫ് ശ്രമം. എൽ. ഡി. എഫ് ഭരണസമിതി തൊഴിലാളി സമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും എസ്. രാജേഷ് ആവശ്യപ്പെട്ടു.