മാവേലിക്കര: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ അരുൺകുമാറിന് മാവേലിക്കര നിയോജക മണ്ഡലത്തിലെ വിവിധ മേഖലാ കേന്ദ്രങ്ങളിൽ ഇന്ന് സ്വീകരണം നൽകും. രാവിലെ 7.30ന് വള്ളികുന്നം കാഞ്ഞിപ്പുഴ ജംഗ്ഷനിൽ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം സി.എസ് .സുജാത പര്യടനം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഐ.കെ.എസ് ജംഗ്ഷൻ, വടക്കേ കൽക്കുളത്താൽ, പുല്ലാട്ട്തറ, താമരക്കുളം കണ്ണനാകുഴി കളത്തട്ട്, വേടരപ്ലാവ്, ഇരപ്പൻപാറ, കൊട്ടക്കാട്ടുശേരി, പാലമേൽ തെക്ക് പണയിൽകുറ്റി, ഊനാട്ട് ജംഗ്ഷൻ, പയ്യനല്ലൂർ കുറ്റിയിൽ മുക്ക്, മറ്റപ്പള്ളി കോടംപറമ്പ്, പാറ ജംഗ്ഷൻ, നൂറനാട് തെക്ക് ആഞ്ഞിലിമൂട്, പുളിമൂട്, ആത്മാവ് മുക്ക്, ഇടപ്പോൺ, ചുനക്കര വടക്ക്, ചാങ്കൂർജംഗ്ഷൻ, പാലത്തടത്തിൽ ജംഗ്ഷൻ, ചുനക്കര കുഴിവിള ജംഗ്ഷൻ, കോമല്ലൂർ, പാസ് ജംഗ്ഷൻ, തടത്തിലാൽ, വാത്തികുളം കോട്ടമുക്ക്, അശ്വതി ജംഗ്ഷൻ, പുന്നമൂട്, ഉമ്പർനാട്, തട്ടാരമ്പലം, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, വഴുവാടി ഭജനമഠം, വല്യവീട്ടിൽ തെക്കേജംഗ്ഷൻ, കല്ലിമേൽ കോണത്ത്, അറുന്നൂറ്റിമംഗലം തെങ്ങുംതറ, വെട്ടിയാർ മാമ്പള്ളിൽ, വെട്ടിയാർ വല്യത്ത് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രാത്രി 7.45 ന് രാമനല്ലൂരിൽ സമാപിക്കും. സമാപന സമ്മേളനം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.