
പൂച്ചാക്കൽ: മത്സ്യബന്ധനത്തിനിടെ ഗൃഹനാഥൻ കായലിൽ വീണുമരിച്ചു. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡിൽ ഇട്ടിക്കുമാരശേരി നികർത്തിൽ എൻ.രാജപ്പനാണ് മരിച്ചത്. ഇന്നലെ പുലർച്ചെ വേമ്പനാട് കായലിൽ മത്സ്യബന്ധനത്തിന് പോയ രാജപ്പൻ, നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരംനടത്തി. ഭാര്യ: രുഗ്മിണി. മക്കൾ: സരിത, സവിത, പ്രതീഷ്. മരുമക്കൾ: മണിലാൽ, അനീഷ്.