
മുഹമ്മ :പാപ്പാളി ശ്രീ മഹേശ്വരി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് തന്ത്രി പ്രേംജി കൃഷ്ണന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറി ഉത്സവ ദിവസങ്ങളിൽ രാത്രി 7.30ന് കളമെഴുത്തും പാട്ടും നടക്കും. ഇന്ന് രാത്രി 7.45 ന് കൈകൊട്ടിക്കളി, 8.15ന് നൃത്തനൃത്യങ്ങൾ.നാളെ രാത്രി 7.45 ന് നാടൻ പാട്ട്. 5ന് രാത്രി 7.45 ന് ഭരതനാട്യം. 6 ന് രാത്രി 8 ന് തിരുവാതിര. 7 ന് രാത്രി 8 ന് ഫ്യൂഷൻ ഡാൻസ്. 8.30ന് തിരുവാതിര.
പള്ളിവേട്ട ഉത്സവ ദിനമായ 9 ന് വൈകിട്ട് 4.30ന് കാഴ്ചശ്രീബലി. രാത്രി 8ന് വിഷ്വൽ ഡ്രാമ. 10ന് പള്ളിവേട്ട പുറപ്പാട്. മീനഭരണി ഉത്സവ ദിനമായ 10ന് വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, രാത്തി 7ന് തിരിപിടുത്തം,അരിക്കൂത്ത്. 8ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും. 10ന് ആറാട്ട് ബലി,ആറാട്ട് പുറപ്പാട്. തുടർന്ന് തിരിച്ചെഴുന്നള്ളത്ത് കൊടിയിറക്ക്.