
ചാരുംമൂട്: ടൗണിന് കിഴക്ക് മാറി പോസ്റ്റ് ഓഫീസിന് സമീപം അജ്ഞാതനെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് മൃതദേഹം കണ്ടത്. 55 വയസ് തോന്നിക്കും. ചാരുംമൂട്ടിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ആളാണെന്ന് പറയുന്നു. മൃതദേഹം കായംകുളം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നൂറനാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.