
അമ്പലപ്പുഴ : കരുമാടി നാഗനാട് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പുതുമന പി.ഇ. മധുസൂദനൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പുതുമന ഈശാനൻ നമ്പൂതിരി കൊടിയേറ്റ്കർമ്മം നിർവഹിച്ചു. ഇന്ന് ക്ഷേത്രം മേൽശാന്തി ചന്ദ്രമന ഇല്ലം എസ്. ശ്രീമോൻ നമ്പൂതിരി സപ്താഹയജ്ഞത്തിന് ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും. നാളെ 10 ന് നരസിംഹാവതാരം. 5 ന് 10.45 ന് ശ്രീകൃഷ്ണാവതാരം, ഉച്ചക്ക് 12 ന് ഉണ്ണിയൂട്ട്, 6 ന് 10.45 ന് ഗോവിന്ദ പട്ടാഭിഷേകം. 7 ന് 10.45 ന് രുഗ്മിണി സ്വയം വരഘോഷയാത്ര ,ഉച്ചയ്ക്ക് 2 ന് സർവ്വൈശ്വര്യപൂജ. 8 ന് കുചേലാഗമനം.9.30 ന് അവൃഭഥസ്നാനം. 11 ന് രാവിലെ 10 ന് പൊങ്കാല, 5.30 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.