വള്ളികുന്നം: പടയണിവെട്ടം ദേവീക്ഷേത്രത്തിലെ മഹോത്സവത്തിന് 5ന് കൊടിയേറും . 14ന് ആറാട്ടോടും 15ന് മേടക്കാഴ്ചയോടും ഉത്സവം സമാപിക്കും. ഉത്സവാഘോഷത്തിന് തുടക്കം കുറിച്ച് നാളെ വൈകിട്ട് 6.30ന് ക്ഷേത്രത്തിന്റെ പേര് ആലേഖനം ചെയ്ത ഫലകം സമർപ്പിക്കും. 8ന് വിശിഷ്ട വ്യക്തികളെ ആദരിക്കൽ, രാത്രി 8.30 മുതൽ നൃത്ത സന്ധ്യ. 5ന് വൈകിട്ട് 6നും 6.30നും മദ്ധ്യേ തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് എസ്. ദാമോദരൻ നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവഹിക്കും. എല്ലാദിവസവും രാവിലെ 7.30 ന് ഭാഗവത പാരായണം, രാവിലെ 8ന് തോറ്റം പാട്ട്, വൈകിട്ട്6.45ന് താലപ്പൊലിഘോഷയാത്ര, രാത്രി 7മുതൽ കലാപരിപാടികൾ എന്നിവ നടക്കും. പത്താം ഉത്സവ ദിവസമായ 14ന് വിഷുവിനോട് അനുബന്ധിച്ച് രാവിലെ 5ന് വിഷുക്കണി ദർശനം, വൈകിട്ട് 4മുതൽ വിഷുക്കാഴ്ച, രാത്രി 8.45ന് ആറാട്ടെഴുന്നള്ളത്ത്, രാത്രി10നും 10.30നും മദ്ധ്യേ കൊടിയിറക്ക് . സമാപന ദിവസമായ 15ന് മേടക്കാഴ്ച. രാത്രി 7ന് നാടകം എന്നിവ നടക്കും