അമ്പലപ്പുഴ: കോമന കട്ടക്കുഴി അമ്പനാട്ട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ രണ്ടാമത് പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ 8 മുതൽ കലശാഭിഷേകം,12 ന് പ്രസാദം ഊട്ട്, വൈകിട്ട് 3 ന് ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിലേക്ക് ജന്മി ഭോഗം ഏറ്റുവാങ്ങുവാൻ അമ്പനാട്ട് പണിക്കരുടെ കൂടെ പരിവാരങ്ങളും പുറപ്പെടും.