photo

ആലപ്പുഴ: യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ നാഷണൽ കമ്മിറ്റിയുടെ സോണൽ ഓർഗനൈസിംഗ് കോർഡിനേറ്ററായി ഗംഗശങ്കർ പ്രകാശിനെ ദേശീയ ചെയർമാൻ ചാണ്ടി ഉമ്മൻ എം.എൽ.എ നിയമിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റാണ്.

സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കിടയിൽ യൂത്ത് കോൺഗ്രസ് സംഘടന സംവിധാനം എത്തിക്കാനുള്ള ചുവട് വയ്പ്പിന്റെ ഭാഗമായിട്ടാണ് യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ പ്രവർത്തിക്കുന്നത്, ആന്ധ്ര, തെലുങ്കാന, തമിഴ് നാട്, കർണാടക, കേരളം, ലക്ഷദ്വീപ്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങൾ അടങ്ങുന്ന സൗത്ത് സോണിന്റെ സംഘടനാ ചുമതലയാണ് ലഭിക്കുക.