
മുഹമ്മ: വൈക്കത്ത് നിന്നും ആലപ്പുഴയിലേക്ക് മിനറൽ വാട്ടർ കയറ്റി പോകുകയായിരുന്ന ബൊലേറോ വാൻ അപകടത്തിൽപ്പെട്ടു.ഇന്നലെ വൈകിട്ട് നാലോടെ തമ്പകച്ചുവടിനു സമീപമായിരുന്നു അപകടം.വാഹനത്തിന്റെ പിറകിലെ വലത്തെ ടയർ പൊട്ടിയതൊടെ ഡ്രൈവർ ബ്രേക്ക് ചവിട്ടിയെങ്കിലും റോഡിലൂടെ തെന്നിമാറി പത്ത് മീറ്റർ അകലെയുള്ള പച്ചക്കറികടയുടെ മുന്നിലേക്ക് കയറി നിന്നും.ഈ സമയം ധാരാളം വാഹനങ്ങൾ റോഡിൽ ഉണ്ടായിരുന്നെങ്കിലും എല്ലാ വാഹനങ്ങളും വെട്ടിച്ചു മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.