photo

ചേർത്തല: മാരാരിക്കുളം കസ്തൂർബാ സ്മാരക വായനശാലയിൽ വിജ്ഞാന വികസന സദസ് സംഘടിപ്പിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശനാ ബായ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ബി ഹരീന്ദ്രബാബു അദ്ധ്യക്ഷനായി. ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ.ടി.ഭാസ്‌കരൻ വിഷയാവതരണം നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം മാലൂർ ശ്രീധരൻ, ജോസഫ് മാരാരിക്കുളം,എം ഡി അനിൽകുമാർ,ആർ.പൊന്നൻ,എം.എൻ.ഹരികുമാർ എന്നിവർ സംസാരിച്ചു.സെക്രട്ടറി പി.എം.വിശ്വനാഥൻ സ്വാഗതവും പി.വി ദിനേശൻ നന്ദിയും പറഞ്ഞു. സംസ്ഥാന ഫോക് ലോർ അവാർഡ് ജേതാവ് ബിനു മാരാരിക്കുളത്തിനെ ആദരിച്ചു.