ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ മത്സരിക്കാൻ ആദ്യനാമനിർദേശ പത്രിക നൽകി. മുഹമ്മ സ്വദേശി വലിയപറമ്പിൽ വി.എ.ഷാജഹാനാണ് പത്രിക നൽകിയത്. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഷാജഹാൻ മത്സരിക്കുന്നത്. വരണാധികാരിയായ കളക്ടർ അലക്സ് വർഗീസ് മുമ്പാകെയാണ് വി.എ.ഷാജഹാൻ പത്രിക നൽകിയത്. ആലപ്പുഴ മണ്ഡലത്തിലെ പ്രമുഖ സ്ഥാനാർത്ഥികൾ വരുംദിവസങ്ങളിൽ നാമനിർദേശ പത്രികസമർപ്പിക്കുമെന്നാണ് കരുതുന്നത്.