ചേർത്തല:സ്‌കൂൾ വിദ്യാർത്ഥികൾക്കായി എസ്.എൽ.പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം തുമ്പിപ്പട 2024 എന്ന പേരിൽ സമ്മർവേക്കേഷൻ ക്യാമ്പ് സംഘടിപ്പിക്കും. 15 മുതൽ 10 ദിവസത്തേക്കാണ് ക്യാമ്പ്. വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ചിട്ടുള്ള ക്യാമ്പിൽ പങ്കെടുക്കുവാൻ താത്പ്പര്യമുള്ളവർ 9207508797 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.