ആലപ്പുഴ: ലോക്‌സഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം മൂന്ന്, നാല് തീയതികളിൽ വിവിധ സെന്ററുകളിലായി നടക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു മൂല്യനിർണ്ണയം മൂന്നിന് ആരംഭിക്കുന്നതിനാൽ പങ്കെടുക്കാൻ പറ്റാത്ത ഉദ്യോഗസ്ഥർ 5ന് അതാത് സെന്ററുകളിൽ നടത്തുന്ന പരിശീലന ക്ലാസിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് കളക്ടർ അറിയിച്ചു.