
ചേർത്തല: എസ്.എൽ പുരം ഗാന്ധി സ്മാരക ഗ്രാമസേവകേന്ദ്രത്തിന്റെ 66ാം ജന്മദിന സമ്മേളനം പ്രസിഡന്റ് രവി പാലത്തുങ്കൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരിയുടെ ആസക്തി അവസാനിപ്പിക്കാൻ കൃഷി തന്നെ ലഹരി പദ്ധതി തുടരാൻ ജന്മദിനം സമ്മേളനം തീരുമാനിച്ചു.ജനറൽ സെക്രട്ടറി പി.എസ്.മനു,ട്രഷറർ പി.ശശി,എസ്.ഉഷ,ആലപ്പി ഋഷികേശ്, ഉമാമഹേശൻ,എം.ഇ.ഉത്തമക്കുറുപ്പ്,കേണൽ പ്രകാശ്,മേബിൾ ജോൺകുട്ടി,ജയതിലകൻ സുരേഷ്,ജയശ്രീ ഷാജി എന്നിവർ സംസാരിച്ചു.