udf-puliyoor

മാന്നാർ: രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും തകർക്കുകയും പരാജയഭീതിയിൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതാക്കളെ വേട്ടയാടാൻ ശ്രമിക്കുകയും ചെയ്യുന്ന മോദി സർക്കാർ തകർന്ന് തരിപ്പണമാകുമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ.ബി.രാജശേഖരൻ പറഞ്ഞു. മാവേലിക്കര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച യു.ഡി.എഫ് പുലിയൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സ്റ്റാൻലി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എബി കുര്യാക്കോസ്, അഡ്വ.ഡി.വിജയകുമാർ, ജിജി പുന്തല, ബബിത ജയൻ, അഡ്വ.ഡി.നാഗേഷ് കുമാർ, സുജിത് ശ്രീരംഗം, ജോജി ചെറിയാൻ, അജിത് പഴവൂർ, ജോർജ് തോമസ്, സജി ചരവൂർ, സജീവ് വെട്ടിക്കാട്ട്, ബാബു കല്ലൂത്ര, മിഥുൻ മയൂരം, പി.എസ് ചന്ദ്രദാസ്, പി.എൻ.നെടുവേലി, രാധാമണി ശശീന്ദ്രൻ, വത്സല ബാലകൃഷ്ണൻ, എം.കെ.വിജയൻ തുടങ്ങിയവർ സംസാരിച്ചു.